അമിത് ഷായുടെ പ്രസംഗം കേരളത്തെ അപമാനിക്കുന്നത്: കെ.സി വേണുഗോപാൽ

മുക്കം: വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചു കൊണ്ടുള്ള ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസംഗം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുക്കത്ത് യു.ഡി.എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ കാസിം അധ്യക്ഷനായി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, എ.പി അനിൽകുമാർ എം.എൽ.എ, ബാബു പൈക്കാട്, സി.ജെ ആന്റണി, വി.കെ ഹുസൈൻ കുട്ടി, വിനയകുമാർ സൊഡകെ, എം.എ ചന്ദ്രശേഖരൻ, എം.ടി അഷ്റഫ്, പി.സി മാത്യു, ഫിലിപ്പ് പാമ്പാറ, അന്നമ്മ ടീച്ചർ, കെ.വി അബ്ദുറഹിമാൻ, പി.ജി മുഹമ്മദ്, ആയിഷക്കുട്ടി, മില്ലിമോഹൻ സംബന്ധിച്ചു.

മുക്കത്തെ യു.ഡി.എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ചേർന്ന അവലോകന യോഗത്തിൽ മുകുൾ വാസ്നിക് സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *