എൽഡിഎഫ് കൺവീനർക്ക് തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

തിരുവനന്തപുരം: ആലത്തൂരിലെ വനിതാ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനവുമാണിത്. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *