കെഎസ്ആര്‍ടിസി ഡ്രൈവർ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

താമരശ്ശേരി: കെഎസ്ആര്‍ടിസി ഡ്രൈവറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ അമ്പായക്കുന്നുമ്മല്‍ രാജനെ(45)യാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവറായ രാജന്‍ തിങ്കളാഴ്ച ജോലിക്ക് പോവാനിരിക്കെയാണ് മരണം. 25 ദിവസം മുമ്പ് അമ്മ മരിച്ചതിനാല്‍ വീട്ടില്‍ വിഷു ആഘോഷം ഇല്ലായിരുന്നു. ഇതിനാല്‍ ഭാര്യയും മക്കളും ഭാര്യാ വീട്ടിലേക്ക് പോയി. ഉച്ചയോടെ സഹോദരന്‍ വീട്ടിലെത്തി വാതില്‍ തുറന്നപ്പോഴാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലെ പൊതു രംഗത്തെ നിറസാന്നിധ്യമായിരുന്നു രാജന്‍ ഉച്ച ഭക്ഷണം ബസ്സില്‍ കൊടുത്തയക്കാന്‍ ഭാര്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. താമരശ്ശേരി എസ് ഐ. ശറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഹൃദയാഘാദമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു.
തിരുവമ്പാടി- കോഴിക്കോട് റൂട്ടിലോടുന്ന “മിത്ര” ബസ്സിൽ ദീർഘകാലം ഡ്രൈവർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് രാത്രി ഏഴരയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം പത്തുമണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രജുല താമരശ്ശേരി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *