ബിരുദം പൂർത്തിയാക്കിയിട്ടില്ല; സ്മൃതി ഇറാനിക്കുള്ളത് 4.71 കോടി രൂപയുടെ ആസ്തി

ലഖ്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ രാഹുൽഗാന്ധിയുടെ എതിരാളിയായി മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി നാമനിർദേശ പത്രിക സമർപ്പിച്ചു. താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്മൃതി ഇറാനി വെളിപ്പെടുത്തിയിരിക്കുന്നത്. 4.71 കോടി രൂപ ആസ്തിയുണ്ടെന്നാണ് പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നത്. 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് വ്യക്തമാക്കുന്നത്. 1994-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *