ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 457 സിനിമ പ്രവർത്തകർ

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും, ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ നാനൂറ്റി അമ്പത്തി ഏഴ് സിനിമാ പ്രവർത്തകർ. സംവിധായകരായ വെട്രിമാരന്‍, കിരണ്‍ റാവു, നസ്‌റുദ്ദീന്‍ ഷാ, ആനന്ദ് പഠ്‌വര്‍ദ്ധന്‍, സനല്‍ കുമാര്‍ ശശിധരന്‍, സുദേവന്‍, ദീപ ദന്‍രാജ്, ഗുര്‍വീന്ദര്‍ സിങ്, പുഷ്‌പേന്ദ്ര സിങ്, കബീര്‍ സിങ് ചൌദരി, അഞ്ചലി മൊണ്ടേരിയോ, പ്രവീണ്‍ മോര്‍ചല്‍, ദേവാശിഷ് മഹീജ, ബീന പോള്‍ എന്നിവരടക്കം നാനൂറ് പേരാണ് ബിജെപിയെ തൂത്തെറിയാന്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ബുദ്ധിപരമായ ഒരു തീരുമാനം നാം എടുത്തില്ലെങ്കിൽ ഫാസിസം നമ്മെ വീണ്ടും വേട്ടയാടും. ബിജെപി ഭരണത്തിലെത്തിയത് മുതൽ മതത്തിന്റെ പേരിൽ ഏവരെയും തമ്മിലടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കൂട്ടായ്മ പറയുന്നു.

വെറുപ്പിന്റെ രാഷ്ട്രീയവും ദ്രുവീകരണവും പ്രചാരത്തിലാക്കുക, ദലിത്മുസ്‌ലിം വിഭാഗങ്ങളേയും കർഷകരെയും അരികുവത്കരിക്കുക, സൈദ്ധാന്തികവും സാമൂഹികവുമായുള്ള സ്ഥാപനങ്ങളുടെ ധ്രുവീകരണം , സെൻസർഷിപ്പിന്റെ കടന്നുകയറ്റം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *