മാവോയിസ്റ്റ് ഭീഷണി; തിരുവമ്പാടിയിൽ സുരക്ഷ ശക്തമാക്കി

തിരുവമ്പാടി: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി മാവോയിസ്റ്റ് ഭീഷണി നേരിടുന്ന തിരുവമ്പാടിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള 500 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചത്. നാളെ ഉച്ചക്ക് ഒരു മണിക്കാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിലെ തിരുവമ്പാടിയിൽ എത്തുക .

………………. വിഒ ……………..

വയനാട് ബത്തേരിയിലെ പൊതുയോഗത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തിരുവമ്പടിയിലെ കെ.എസ്.ടി.സി ഡിപ്പോയുടെ ഗ്രണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാടിൽ രാഹുൽ ഗാന്ധി വന്നിറങ്ങും .തുടർന്ന് റോഡ് മാർഗം തിരുവമ്പാടി ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ഒരു മണിയോടെ എത്തിച്ചേരും . സാങ്കേതിക, സുരക്ഷാ കാരണങ്ങളാൽ ഹെലികോപ്റ്റർ മാർഗം വരാൻ സാധിച്ചില്ലങ്കിൽ റോഡ് വഴി സമ്മേളന നഗരിയിൽ എത്തിച്ചേരാൻ ഉള്ള സജികരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട് .

………………. ബൈറ്റ് …………….

മാവേയ്സ്റ്റ് ഭീഷണി നേരിടുന്ന സ്ഥലമാണ് തിരുവമ്പാടി. ഈ സാഹചര്യത്തിൽ തണ്ടർബോൾട്ട് അടക്കം 500 ഓളം പോലീസുകാരെയാണ് സുരക്ഷക്കായ് നിയോഗിച്ചിട്ടുള്ളത് .ഒപ്പം തിരുവമ്പാടി നഗരത്തിൽ നാളെ 11 മണി മുതൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും . രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഹൈസ്ക്കൂൾ വേ ദിയും പരിസരവും.ഇതിന് പുറമെ വഴിയിലുടനീളം എസ്പിജിയുടെ സുരക്ഷാക്രമീകരണങ്ങളും ഉണ്ടാകും .

Leave a Reply

Your email address will not be published. Required fields are marked *