മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം പി ജയരാജന്

കോഴിക്കോട്: ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം വടകരയിലെ എൽഡിഎഫ് ലോക്സഭ സ്ഥാനാർഥി പി ജയരാജന്. ഐ.ആർ.പി.സി. ലഹരിമുക്ത കേന്ദ്രത്തിൽനിന്ന് ചികിത്സനേടിയവരുടെ ഉണർവ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം ഇൗ പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *