മികച്ച പ്രതികരണവുമായി ലൂസിഫർ

കോഴിക്കോട്: നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് തീയേറ്ററിൽ മികച്ച പ്രതികരണം. വലിയ പ്രതീക്ഷയോടെ സിനിമ കാണാൻ തീയേറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ നിരാശയിലാക്കാത്ത തരത്തിലാണ് സിനിമ പുരോഗമിക്കുന്നത് സിനിമാ നിരൂപകർ വിലയിരുത്തുന്നു. മോഹൻലാൽ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്റോയി തുടങ്ങി ഒരു വലിയ താരനിര തന്നെയെത്തുന്നുണ്ട്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *