മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെപി കുഞ്ഞിമൂസ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമൂസ (78) അന്തരിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെ കോഴിക്കോട്ടെ വസതിയായ മൈത്രിയിലായിരുന്നു അന്ത്യം. ഉറങ്ങാന്‍ കിടന്നപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംഘാടകനും സത്യധാരയുടെ എഡിറ്ററുമായിരുന്നു. ചന്ദ്രിക ന്യൂസ് എഡിറ്ററും ചന്ദ്രിക ആഴ്ചപതിപ്പ് എഡിറ്ററുമായും പ്രവര്‍ത്തിച്ച ഇദ്ദേഹം ലീഗ് ടൈംസിന്റെ ന്യൂസ് എഡിറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. യുവസാഹിതി സമാജം, കെ.എം.സി.സി, കോഴിക്കോട് പ്രസ്‌ക്ലബ്, മൈത്രി ബുക്‌സ് പബ്ലിക്കേഷന്‍, മലയാളം ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചു. ഭാര്യ: ഫൗസിയ. മക്കള്‍: ഷമി, ഷജി, ഷഫ്‌ന.

Leave a Reply

Your email address will not be published. Required fields are marked *