മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷനു സ്റ്റേ

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ സസ്‌പെന്‍ഷന് സ്റ്റേ. സന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെതാണു നടപടി. ഒഡീഷയില്‍ നിരീക്ഷകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് മുഹ്‌സിന്‍ ഐ.എ.എസിനെ സസ്‌പെന്റ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്കാണ് സ്റ്റേ. എന്തിനും ഏതിനും എസ്.പി.ജിക്ക് അധികാരമുണ്ടെന്നു പറയാനാകില്ലെന്ന് സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്ത് ട്രൈബ്യൂണല്‍ വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വാഹനങ്ങള്‍ ഒന്നിലേറെ തവണയും ഒഡീഷ മുഖ്യമന്ത്രിയുടെ വാഹനം ഒരു തവണയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *