യോഗിക്കും മായാവതിക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ വിലക്ക്

ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശം നടത്തിയതിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കും വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. യോഗിക്ക് മൂന്നു ദിവസത്തേക്കും മായാവതിക്ക് രണ്ടു ദിവസത്തേക്കുമാണ് വിലക്ക്. തിരഞ്ഞെടുപ്പിലെ മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോടതി ശക്തമായ ഭാഷയില്‍ പറഞ്ഞിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്തു നപടി ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ചു എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വ്യക്തമാക്കിയിരുന്നു. മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ നടപടി വൈകരുതെന്നു പറഞ്ഞതിനു പിന്നാലെയാണ് യോഗിക്കും മായാവതിക്കുമെതിരേ നടപടി.

Leave a Reply

Your email address will not be published. Required fields are marked *