രാഹുൽ ഗാന്ധി വയനാട്ടിലെ പ്രചാരണം തുടങ്ങുക തിരുനെല്ലിയിൽ നിന്ന്

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി പ്രചാരണം തുടങ്ങുക അച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിൽ നിന്ന്. ബുധനാഴ്ച രാവിലെ ക്ഷേത്ര ദർശനത്തിനെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുനെല്ലിയിൽ എല്ലാ ക്രമീകരണങ്ങളും തയ്യാറായി.  സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി  എസ്.പി.ജി. ഉദ്യോഗസ്ഥർ ക്ഷേത്രവും പരിസരവും താൽകാലിക ഹെലിപാഡായ തിരുനെല്ലി എസ്എഎൽപി സ്കൂളും സന്ദർശിച്ചു. എസ്പിജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം ചേർന്നു.   പിഡബ്ല്യുഡി, വനം വകുപ്പ്, റവന്യൂ, ഭക്ഷ്യ സുരക്ഷ, തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് അധികാരികളും യോഗം ചേർന്നു. റസ്റ്റ് ഹൗസിൽ വിശ്രമം , ക്ഷേത്ര ദർശനം, പ്രസാദം, നിവേദ്യം  തുടങ്ങിയ കാര്യങ്ങൾ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി സദാനന്ദന്റെയും ക്ഷേത്രം മേൽശാന്തി  കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. സന്ദർശനവുമായി ബന്ധപ്പെട്ട്  മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് വാസു, ശ്രീ തിരുനെല്ലി ദേവസ്വം ട്രസ്റ്റി കേശവദേവ്  എന്നിവരുമായി സുരക്ഷാ ഉദ്യോഗസ്ഥർ ചർച്ച നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *