ലീഗിലെ ഒരു വിഭാഗം പാകിസ്താനെ പിന്തുണയ്ക്കുന്നവർ: വി. മുരളീധരൻ

തൊടുപുഴ: മുസ്‌ലിം ലീഗിനെതിരെ പാകിസ്താന്‍ പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി. ലീഗിലെ ഒരു വിഭാഗം പാകിസ്താനെ പിന്തുണയ്ക്കുന്നവരെന്നാണ് പുതിയ പരാമര്‍ശം. രാജ്യസഭാ എം.പി വി. മുരളീധരന്റേതാണ് പ്രസ്താവന. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ലീഗിനെ പാകിസ്താനോട് ഉപമിച്ചത് അവരില്‍ ഒരു വിഭാഗം പാകിസ്താനെ പിന്തുണയ്ക്കുന്നത് കൊണ്ടാണെന്നും വി. മുരളീധരന്‍ പറഞ്ഞു. വയനാടിനെ മാത്രമായി ഉപമിച്ചതല്ല, അത് തെറ്റായി വ്യാഖാനിക്കപ്പെട്ടതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *