ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ദിനേഷ് കാര്‍ത്തിക് ടീമിലിടം നേടിയെന്നതാണ് പ്രത്യേകത. ലോകകപ്പ് ടീമിലേക്ക് പ്രതീക്ഷയുണ്ടായിരുന്ന യുവതാരം റിഷഭ് പന്തും അമ്പാട്ടി റായിഡുവിനും ടീമിലിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓപണര്‍മാരായി രോഹിത് ശര്‍മയും ശിഖര്‍ ധവാനും മൂന്നാമനായി നായകന്‍ വിരാട് കോഹ്‌ലിയും സ്ഥാനമുറപ്പിച്ചപ്പോള്‍ നാലാം നമ്പറിലേക്ക് രണ്ടു പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.എല്‍ രാഹുലിനെയും വിജയ് ശങ്കറിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓള്‍ റൗണ്ടറുടെ റോളില്‍ രവീന്ദ്ര ജഡേജയുണ്ട് ടീമില്‍. രവീന്ദ്ര ജഡേജയടക്കം സ്പിന്നര്‍മാരായി മൂന്നു പേരാണ് ടീമില്‍. ഫാസറ്റ് ബൗളിങ്ങ് ജസ്പ്രിത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും നിയന്ത്രിക്കും.

Leave a Reply

Your email address will not be published. Required fields are marked *