ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ 67.5 ശതമാനം പോളിങ്

ന്യൂഡൽഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 67.5 ശതമാനം പോളിങ്. 95 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒഡീഷയിലെ 35 നിയമസഭ മണ്ഡലങ്ങളിലേക്കും തമിഴ്നാട്ടിലെ 18 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *