സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെ ആറ് റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗളൂരുവിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 181 റണ്‍സില്‍ അവസാനിച്ചു. ആവേശം അവസാന ഓവറിലേക്കെത്തിയ മത്സരത്തില്‍ ജസ്പ്രീത് ബൂംറയുടെയും ലസിത് മലിംഗയുടെയും തകര്‍പ്പന്‍ ബൗളിങ്ങാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. അപരാജിത അര്‍ദ്ധ സെഞ്ച്വറിയുമായി ഡിവില്ലിയേഴ്സ് പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *