സുരക്ഷാ വീഴ്ചയില്ല; ലേസർ രശ്മി മൊബൈൽ ഫോണിൽ നിന്നുള്ളത്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നു സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി). രാഹുലിന്റെ മീതെവീണ ലേസർ രശ്മി എഐസിസി ഫൊട്ടോഗ്രഫറുടെ മൊബൈൽ ഫോണിൽ നിന്നു പതിച്ചതാണെന്നു എസ്പിജി ഡയറക്ടർ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി രാഹുല്‍ സംസാരിക്കുന്നത് മൊബൈല്‍ ഫോണ്‍ വിഡിയോയില്‍ പകര്‍ത്തുന്നതിനിടെയാണ് പച്ച രശ്മികള്‍ രാഹുലിന്റെ മുഖത്ത് പതിച്ചത്. ഇക്കാര്യം രാഹുലിന്റെ പേഴ്സനൻ സ്റ്റാഫിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *