വിനീത് ‘നാടുവിടുന്നു’; ഐഎസ്എല്ലിൽ ഇനി ചെന്നൈ ജഴ്സിയിൽ.

കണ്ണൂർ∙ ‌ഐഎസ്എൽ ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് സി.കെ.വിനീത് ചെന്നൈയിൻ എഫ്സിയിലേക്ക്. കേരള ബ്ലാസ്റ്റേഴ്സുമായി മേയ് വരെ കരാറുണ്ടെങ്കിലും ഇന്നു വിനീത് ചെന്നൈയിലെത്തും. ജനുവരി ട്രാൻസ്ഫർ ജാലകത്തിലൂടെയാണു ക്ലബ് മാറ്റം. ഈ സീസണിൽ പ്രതീക്ഷിച്ച ഫോമിലെത്താൻ പറ്റാതെ പോയതും ആരാധകരുമായുണ്ടായ പ്രശ്നങ്ങളുമാണു ബ്ലാസ്റ്റേഴ്സ് വിടാനുള്ള കാരണങ്ങളായി ഉയർന്നുകേൾക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *