24 വര്‍ഷത്തെ വൈരം മറന്ന് മുലായവും മായാവതിയും ഒരേ വേദിയില്‍

ലക്‌നൗ: മുലായം സിംഗ് യഥാര്‍ഥ പിന്നാക്ക സമുദായ നേതാവാണെന്ന് മായാവതി. നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി ആരോപിച്ചു.
24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് മായാവതിയും മുലായവും ഒരേ വേദിയില്‍ എത്തിയത്.
തുടര്‍ന്ന് നടന്ന പൊതുയോഗത്തിലാണ് മുലായം സിംഗിനെ പുകഴ്ത്തി മായാവതി പ്രസംഗിച്ചത്. അതിന് നന്ദി അറിയിക്കുവാന്‍ മാലായവും മറന്നില്ല.
യു.പിയില്‍ ന്യൂനപക്ഷ, ദലിത് വോട്ടുകള്‍ വിഘടിച്ചാല്‍ ഗുണം ബിജെപിക്കാകുമെന്നും എക്കാലത്തും അധികാരത്തിന് പുറത്ത് നില്‍ക്കേണ്ടി വരുമെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് ഇരുപാര്‍ട്ടികളും ഇത്തവണ സഖ്യത്തിലേര്‍പ്പെട്ടത്. 1995ന് ശേഷം ആദ്യമായാണ് മുലായം സിങുമായി വേദി പങ്കിടുന്നതെന്ന് മായാവതി ചടങ്ങില്‍ എടുത്തു പറഞ്ഞു. ഇത് ചരിത്ര ദിനമാകുമെന്നായിരുന്നു മുലായം സിങ് യാദവും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *